video
play-sharp-fill

ഉടൽ വെന്ത് ഉയിര് നൊന്ത്‌ വള്ളിയമ്മു യാത്രയായി ; തന്നോട് ചോദിക്കാതെ മരുമകളിൽ നിന്നും ചായ വാങ്ങിക്കുടിച്ചതിന് മകൻ തീ കൊളുത്തിയ അമ്മ ആശുപത്രിയിൽ  മരിച്ചു

ഉടൽ വെന്ത് ഉയിര് നൊന്ത്‌ വള്ളിയമ്മു യാത്രയായി ; തന്നോട് ചോദിക്കാതെ മരുമകളിൽ നിന്നും ചായ വാങ്ങിക്കുടിച്ചതിന് മകൻ തീ കൊളുത്തിയ അമ്മ ആശുപത്രിയിൽ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: തന്നെ നിത്യവും ദ്രോഹിക്കുന്ന മകനെ ജാമ്യത്തിലിറക്കാൻ ഇനി വള്ളിയമ്മു വരില്ല. തന്നോട് ചോദിക്കാതെ മരുമകളിൽ നിന്നും ചായ വാങ്ങിക്കുടിച്ചതിന് മകൻ തീ കൊളുത്തിയ അമ്മ ആശുപത്രിയിൽ വച്ച് മരിച്ചു. മുല്ലശേരി മാനിനക്കുന്നിൽ വാഴപ്പള്ളി വീട്ടിൽ പരേതനായ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മു ( 85) ആണ് വ്യാഴാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും നോക്കി നിൽക്കെ അമ്മയെ റോഡിലിട്ടു തീ കൊളുത്തി കൊന്ന കേസിൽ ജയിലിലായ മകൻ ഉണ്ണിക്കൃഷ്ണന് ഇനി അകത്തു തന്നെ കിടക്കേണ്ടി വരും.

അമ്മയുടെ വായിൽ ടോർച്ചു കുത്തിക്കയറ്റിയതിനു ജയിലിലായിരുന്ന ഉണ്ണിക്കൃഷ്ണനെ അമ്മ തന്നെയാണു രണ്ട് മാസം മുൻപ് ജാമ്യത്തിലിറക്കിയത്. അമ്മയെ മർദിച്ചതിനു പല തവണ ഉണ്ണിക്കൃഷ്ണനെതിരെ പരാതിയുണ്ടായിരുന്നു. തന്നോട് ചോദിക്കാതെ മരുമകളിൽ നിന്നും ചായ മേടിച്ചു കുടിച്ചതിനാണ് ഉണ്ണികൃഷ്ണൻ വള്ളിയമ്മുവിനെ തീകൊളുത്തിയ്ത. ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടിയൂന്നി മാത്രം നടക്കാനാകുന്ന വള്ളിയമ്മുവിനെ തെങ്ങിൻ മടൽ കൊണ്ടു അടിക്കുകയും റോഡിലേക്കു പോയപ്പോൾ പിറകെയെത്തി തിന്നർ ഒഴിച്ചു വള്ളിയമ്മുവിനെ തീ കൊളുത്തുകയായിരുന്നു ഉണ്ണിക്കൃഷ്ണൻ. സംഭവത്തിൽ ഉണ്ണിക്കൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു. വള്ളിയമ്മുവിന്റെ സംസ്‌കാരം വെള്ളിയാഴ്ച പതിനൊന്നരയ്ക്ക് വീട്ടുവളപ്പിൽ. പ്രഷീത, ലളിത എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: അനിത, സജീവൻ, വേലായുധൻ.