ഉല്ലാസയാത്രക്കായി എത്തിയ യുവാവ് വേമ്പനാട്ട് കായലിൽ മുങ്ങി മരിച്ചു; അപകടം വൈക്കം മുറിഞ്ഞപുഴയിൽ, മരിച്ചത് ആലുവ സ്വദേശി

Spread the love

ഉല്ലാസയാത്രയ്ക്കായി വൈക്കത്തെത്തിയ അമ്പതുകാരൻ വേമ്പനാട്ട് കായലില്‍ മുങ്ങി മരിച്ചു. ആലുവ ഏരൂർ സ്വദേശിയായ രഘു (50) ആണ് മരിച്ചത്.

video
play-sharp-fill

വൈക്കത്തിന് സമീപം മുറിഞ്ഞപുഴയില്‍ വച്ചാണ് അപകടമുണ്ടായത്. 13 പേരടങ്ങുന്ന സംഘമാണ് ഇന്നലെ വൈക്കത്ത് എത്തിയത്. മുറിഞ്ഞപുഴ കായല്‍ തീരത്ത് കുളിക്കാനായി ഇറങ്ങിയപ്പോഴാണ് രഘു അപകടത്തില്‍പ്പെട്ടത്. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ രഘുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം നടത്തിയ തെരച്ചിലിനൊടുവില്‍ രഘുവിന്‍റെ മൃതദേഹം കായലില്‍ നിന്ന് കണ്ടെടുത്തു.