video
play-sharp-fill

സ്വന്തം പറമ്പിലിട്ടു കത്തിച്ച പഴയസാധനങ്ങളിൽ നിന്ന് തീ സമീപത്തെ പറമ്പിലേക്ക് പടർന്നു; തീ ആളുന്നതു കണ്ട ​ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു

സ്വന്തം പറമ്പിലിട്ടു കത്തിച്ച പഴയസാധനങ്ങളിൽ നിന്ന് തീ സമീപത്തെ പറമ്പിലേക്ക് പടർന്നു; തീ ആളുന്നതു കണ്ട ​ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ചേർപ്പിൽ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. പൂത്തറക്കൽ സ്വദേശി വേലായുധൻ (59) ആണ് മരിച്ചത്. സ്വന്തം പറമ്പിലിട്ടു പഴയ സാധനങ്ങൾ കത്തിച്ചപ്പോൾ തീ സമീപത്തെ പറമ്പിലേക്ക് ആളുന്നതു കണ്ടു വേലായുധൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേലായുധൻ്റെ ജീവൻ രക്ഷിക്കാനായില്ല.

മാലിന്യങ്ങൾ വേലായുധൻ സ്വന്തം പറമ്പിലിട്ടു കത്തിക്കുകയായിരുന്നു. ഇതിനിടെ, തീ തൊട്ടടുത്ത പറമ്പിലെ കാടുപിടിച്ച സ്ഥലത്തേക്ക് പടർന്നു. തീ ആളിപ്പടരുന്നതു കണ്ട വേലായുധൻ നിലവിളിച്ചു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ വേലായുധനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുകയെ തുടർന്നുണ്ടായ ശ്വാസതടസമോ ഹൃദയസ്തംഭനമോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. നാട്ടുകാരാണ് തീ അണച്ചത്.