തിരുവനന്തപുരത്ത് മകന്റെ മർദ്ദനത്തിൽ പിതാവിന് ദാരുണാന്ത്യം; യുവാവിനെ കസ്റ്റഡിയിലെടുത്ത്‌ പോലീസ്

Spread the love

തിരുവനന്തപുരം: കുറ്റിച്ചാലിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകൻ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്  പൊലീസ് പറയുന്നത്.

video
play-sharp-fill

ഇന്നലെ രാത്രി 10 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് ഭാര്യയും അമ്മയുമായി വഴക്കിടുകയായിരുന്നു. ഇതിനിടയിൽ മധ്യസ്ഥത വഹിക്കാനും നിഷാദിനെ പിടിച്ചുവെക്കാനുമായി എത്തിയ പിതാവ് രവീന്ദ്രനെ പ്രതി ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് 12 മണിയോടെ രവീന്ദ്രൻ മരണപ്പെട്ടു.