
തലശ്ശേരി: തലശ്ശേരി നഗരസഭാ ജീവനക്കാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തില്‍ എസ്. പ്രത്യുഷ് ( 35 ) ആണ് മരിച്ചത്.
എരഞ്ഞോളി പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശ്ശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും, എൻജിഒ യൂണിയൻ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമാണ് പ്രത്യുഷ്.


