പശുവിനെ ബൈക്കിടിച്ച് മനുഷ്യൻ ചത്താലും കേസ് മനുഷ്യനെതിരെ; ഇത് ഗുജറാത്ത് പൊലീസിന്റെ നിയമപാലനം

പശുവിനെ ബൈക്കിടിച്ച് മനുഷ്യൻ ചത്താലും കേസ് മനുഷ്യനെതിരെ; ഇത് ഗുജറാത്ത് പൊലീസിന്റെ നിയമപാലനം

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: രാജ്യത്ത് മനുഷ്യന്റെ ജീവനേക്കാൾ രാഷ്ട്രീയക്കാർ പ്രാധാന്യം നൽകുന്നത് പശുവിനാണെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നു. ഗുജറാത്തിൽ ഏറ്റവും ഒടുവിൽ നടന്ന സംഭവമാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ സൂചന ഇപ്പോൾ നൽകിയിരിക്കുന്നത്. റോഡിലേയ്ക്ക് ചാടിക്കയറിയ പശുവിൽ ഇടിച്ച് മരിച്ച ബൈക്ക് യാത്രക്കാരനായ യുവാവിനെതിരെ കേസെടുത്താണ് ഗുജറാത്ത് പൊലീസ് ഇപ്പോൾ പശുസ്‌നേഹം കാട്ടിയിരിക്കുന്നത്.
അലക്ഷ്യമായി ബൈക്ക് ഓടിച്ചെന്നാരോപിച്ച് ഐപിസി 279 പ്രകാരമാണ് മരിച്ചയാളെ പ്രതിചേർത്ത് അഹമ്മദാബാദ് പൊലീസ് കേസെടുത്തത്. സപ്തംബറിലുണ്ടായ അപകടത്തിൽ സഞ്ചയ് പട്ടേൽ (28) ആണ് മരിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ സഞ്ജയ് പട്ടേലിന്റെ തലച്ചോർ തകർന്നിരുന്നു.

അഹമ്മദാബാദ് ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് മോട്ടോർ ബൈക്ക് അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദ് നഗരത്തിനു കീഴിലെ 14 ട്രാഫിക് പൊലീസ് സ്റ്റേഷന്റെ കീഴിലും ഇതുവരെ ഒരൊറ്റ വാഹനാപകട കേസ് രജിസ്റ്റർചെയ്തിട്ടില്ലെന്നും എന്നാൽ, വാഹനാപകടവുമായി ബന്ധപ്പെട്ട മറ്റുകേസുകൾ നിലവിലുണ്ടെന്നും സിറ്റി പൊലീസ് മേധാവി അറിയിച്ചു. അഹമ്മദാബാദ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ നാൽക്കാലികൾ റോഡിലൂടെ അലക്ഷ്യമായി നടക്കുന്നത് പതിവും ഇക്കാരണത്തിൽ അപകടങ്ങൾ സംഭവിക്കുന്നത് സാധാരണയുമാണ്. കാൽനടയാത്രക്കാർക്കും ഇത് മിക്കപ്പോഴും പ്രയാസം ഉണ്ടാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസുമായി ബന്ധപ്പെട്ട് നേരത്തെ സഞ്ജയിന്റെ അച്ഛൻ മഹേഷ് പട്ടേലിനെ പൊലീസ് വിളിപ്പിച്ചിരുന്നു. മകൻ വാഹനമോടിക്കുന്നതിനിടെ രണ്ടു തെരുവുപശുക്കൾ പെട്ടെന്നു മുൻപിൽ എത്തിപ്പെടുകയായിരുന്നുവെന്നും ഈ ഘട്ടത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്‌ബേ അപകടം സംഭവിച്ചതായും മഹേഷ് പട്ടേൽ പറഞ്ഞു. നാൽക്കാലികളെ റോഡിലേക്ക് അലസമായി പറഞ്ഞുവിട്ട ഉടമകൾക്കെതിരെ കേസെടുക്കുന്നതിനു പകരം മകനെതിരേ കേസെടുത്ത നടപടി വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. കലൊൽ സ്വദേശിയായ സഞ്ജയ് ഓട്ടോമൊബൈൽ മേഖലയിൽ ജോലിചെയ്തുവരികയായിരുന്നു.