വയലില്‍ മീൻ പിടിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണു; പന്തളത്ത് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Spread the love

പത്തനംതിട്ട: വയലില്‍ മീൻ പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പന്തളം പൂഴിക്കാട് വലക്കടവ് ചരുവില്‍ വീട്ടിൽ മാർട്ടിൻ (21) ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് വൈകീട്ട് 5.30ന് പൂഴിക്കാട് ചക്രപ്പുര കരിങ്ങലിപുഞ്ചയില്‍ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കാല്‍ വഴുതി പുഞ്ചയില്‍ വീഴുകയായിരുന്നു. പോളിടെക്നിക്ക് വിദ്യാർഥിയാണ് മരിച്ച മാർട്ടിൻ. അടൂരില്‍ നിന്നും എത്തിയ അഗ്നി രക്ഷാസേന മൃതദേഹം കണ്ടെത്തി. മൃതദേഹം അടൂർ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.