
പാലക്കാട്: കൂറ്റനാട് പെരിങ്ങോട്ടിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മാലിന്യ ടാങ്കിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോട് നീട്ടിയത്ത് പടി പരേതനായ അയ്യപ്പന്റെ മകൻ മഹേഷിനെ(40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പെരിങ്ങോട് ഹൈസ്ക്കൂളിന് സമീപം വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. മൂളിപ്പറമ്പ് സ്വദേശിയുടെ നിർമാണത്തിലിരിക്കുന്ന വാടകകെട്ടിടത്തിന്റെ കക്കൂസ് ടാങ്കിനായി മാലിന്യ ടാങ്കിലാണ് മൃതദേഹം കാണപ്പെട്ടത്. തുടർന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


