
പാലക്കാട്: ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് അഗളി ഐഎച്ച്‌ആര്‍ഡി കോളജിലെ ജീവ (22) ആണ് മരിച്ചത്.
ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വടംവലി മത്സരത്തിന് ശേഷം വിദ്യാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രയിലെത്തിച്ചെങ്കിലും വിദ്യാർത്ഥിയുടെ ജീവന്‍ രക്ഷിക്കാനായില്ല.