സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ: കേസ് അന്വേഷണം അട്ടിമറിച്ചു; ​ഗുരുതര ആരോപണവുമായി സ്വാമിയുടെ സഹോദരി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വാമി ശ്വാശതീകാനന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ ആരോപണവുമായി ശ്വാശതീകാനന്ദയുടെ സഹോദരി ശാന്ത രം​ഗത്ത്. മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനാണെന്നും, കേസിന്റെ അന്വേഷണത്തില്‍ വെള്ളാപ്പള്ളി സ്വാധീനം ചെലുത്തിയെന്നും ശാന്ത ആരോപിച്ചു. 18 വര്‍ഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായിട്ടില്ല.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചതായും ശാന്ത പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2002 ജൂലൈ 1-നാണ് ആലുവ പെരിയാറില്‍ വെച്ച്‌ ശാശ്വതീകാനന്ദയെ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആലുവായിലെ അദ്വൈതാശ്രമത്തിലെ പുഴക്കടവില്‍ കുളിക്കാനിറങ്ങിയ സ്വാമി ശാശ്വതീകാനന്ദ കാല്‍വഴുതി നിലയില്ലാക്കയത്തില്‍ വീണ്‌ ശ്വാസംമുട്ടി മരിച്ചുവെന്നാണ്‌ പൊലീസിന്റെ നിഗമനം. അദ്വൈതാശ്രമത്തില്‍ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന്റെ യോഗത്തിനെത്തിയതായിരുന്നു ശാശ്വതീകാനന്ദ.

ക്രൈംബ്രാഞ്ചിന്റെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ശാന്ത പറഞ്ഞു. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയെ ട്രസ്റ്റിന്റെ താക്കോല്‍ സ്ഥാനത്ത് കൊണ്ടിരുത്തിയത് ശാശ്വതീകാനന്ദ സ്വാമിയാണ്. എന്നിട്ട് അദ്ദേഹത്തിന് ദാരുണാന്ത്യം സംഭവിച്ചിട്ട്, അതേക്കുറിച്ച്‌ വെള്ളാപ്പള്ളി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. പ്രതിഷേധം പോലും നടത്തിയതായി എനിക്ക് അറിവില്ലെന്ന് ശാന്ത നേരത്തെ ആരോപിച്ചിരുന്നു.