കൂത്തുപറമ്പ് സമരപോരാളി പുഷ്പന്റെ വിയോ​ഗം; രണ്ട് മണ്ഡലങ്ങളിൽ നാളെ ഹർത്താൽ; ഹർത്താലിൽ നിന്ന് വാഹനങ്ങളെ ഒഴിവാക്കി

Spread the love

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പന്റെ നിര്യാണത്തിൽ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ നാളെ (സെപ്റ്റംബർ 29 ഞായർ) ഹർത്താൽ നടത്തും.

video
play-sharp-fill

വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും. വെടിവെപ്പിൽ പരിക്കേറ്റതിനെ തുടർന്ന് 30 വർഷമായി പുഷ്പൻ കിടപ്പിലായിരുന്നു.

ഇന്ന് രാത്രി 7മുതൽ കോഴിക്കോട് ഡിവൈഎഫ്ഐ യൂത്ത് സെന്ററിൽ പൊതുദർശനം ഉണ്ടാകും. അതിന് ശേഷം നാളെ 8 ന് വിലാപയത്രയായി തലശ്ശേരിക്കു കൊണ്ടു പോകും. മാഹിയിൽ ജനങ്ങൾക്ക് കാണാൻ സൗകര്യം ഒരുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലശ്ശേരി ടൗൺ ഹാളിൽ 10മുതൽ 11.30വരെ പൊതുദർശനത്തിന് ശേഷം ചൊക്ലിയിലും പൊതുദർശനമുണ്ടാകും. 5 മണിക്ക് വീട്ടിൽ എത്തിച്ച് വീട്ടു വളപ്പിലായിരിക്കും സംസ്കാരം നടത്തുക.