നീർച്ചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പന്നിക്കുവെച്ച വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റാതാകാം മരണ കാരണമെന്ന് സംശയം; പരിസരത്ത് അനധികൃതമായി വൈദ്യുതി മോഷണം നടക്കുന്നുണ്ടെന്ന് കെഎസ്ഇബി

Spread the love

തൃശൂർ: തൃശൂർ കണ്ണാറയിൽ നീർച്ചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പന്നിക്കായി ഒരുക്കിയ കെണിയിൽ അകപ്പെട്ടതെന്ന് സംശയം.

video
play-sharp-fill

സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്നുള്ള നീർച്ചാലിലാണ് ഇന്നലെ രാത്രി വീണ്ടശ്ശേരി സ്വദേശി ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

പന്നിക്കുവെച്ച വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റാകാം മരണം സംഭവിച്ചതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരിസരത്ത് അനധികൃതമായി വൈദ്യുതി മോഷണം നടക്കുന്നുണ്ടെന്നാണ് കെ എസ് ഇ ബി യുടെ കണ്ടെത്തൽ. പരാതി ലഭിച്ചയുടൻ കേസെടുക്കുമെന്ന് പീച്ചി പൊലീസ് പറഞ്ഞു. നിലവിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്.