എ ഡി എമ്മിനെ കൊന്നു കെട്ടിത്തൂക്കിയത്, സത്യം പുറത്തുവരണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം ; നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ; കുടംബത്തിന്‍റെ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Spread the love

കൊച്ചി: എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്‍റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.

സിംഗിൾ ബെഞ്ച് നേരത്തെ ആവശ്യം തളളിയിരുന്നു. ഇതോടെയാണ് നവിൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ നൽകിയത്. കുടംബത്തിന്‍റെ സി ബി ഐ അന്വേഷണമെന്ന ആവശ്യത്തിൽ സർക്കാർ ഇന്ന് മറുപടി നൽകും.

എ ഡി എമ്മിനെ കൊന്നു കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും സി പി എം നേതാവ് പ്രതിയായ കേസിൽ സത്യം പുറത്തുവരണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ഹർജിയിലെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group