
പനി ബാധിച്ച് ചികിത്സയിലിരിക്കെ 17 കാരി മരിച്ച സംഭവം ; പോക്സോ കേസിലും കേസെടുത്ത് പൊലീസ് ; അസ്വാഭാവിക മരണത്തിനു കേസെടുത്തതിന് പുറമെയാണ് പുതിയ എഫ്ഐആർ
സ്വന്തം ലേഖകൻ
ആലപ്പുഴ: പനി ബാധിച്ച് ചികിത്സയിലിരിക്കെ 17 കാരി മരിച്ച സംഭവത്തിൽ പോക്സോ കേസെടുത്ത് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി 5 മാസം ഗർഭിണിയാണെന്നു കണ്ടെത്തിയിരുന്നു. പെൺകുട്ടി അമിതമായി മരുന്നുകഴിച്ചതായും സംശയമുണ്ട്.
അസ്വാഭാവിക മരണത്തിന് അടൂർ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് പോക്സോ കേസിലും പുതിയ എഫ്ഐആർ എടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് ദിവസം മുൻപാണ് പെൺകുട്ടിയെ പനിയെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് പെൺകുട്ടി മരിച്ചത്.
മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തു വന്നത്. കിഡ്നിക്കും തകരാർ സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കി അടൂർ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.