ഭക്ഷ്യവിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് : വെള്ളി, ശനി ദിവസങ്ങളില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് അവശത : ഭക്ഷ്യവിഷബാധയേറ്റവര്‍ക്കെല്ലാം ഛര്‍ദി, പനി തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടം

ഭക്ഷ്യവിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് : വെള്ളി, ശനി ദിവസങ്ങളില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് അവശത : ഭക്ഷ്യവിഷബാധയേറ്റവര്‍ക്കെല്ലാം ഛര്‍ദി, പനി തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടം

സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ഷവര്‍മ്മ കഴിച്ച വിദ്യാര്‍ഥിനി മരിച്ച വിവരമറിഞ്ഞ് ചെറുവത്തൂര്‍ ഞെട്ടി. ഷവര്‍മ്മ കഴിച്ചവരെല്ലാം പരിഭ്രാന്തിയിലായതോടെ ലക്ഷണങ്ങളില്ലാത്തവരും ആശുപത്രിയിലേക്കോടി.

ഭക്ഷ്യവിഷബാധയേറ്റവര്‍ക്കെല്ലാം ഛര്‍ദി, പനി തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമായത്. നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാഥമിക ചികിത്സ ലഭിച്ച ശേഷം വീടുകളിലേക്ക് മടങ്ങി.

വിവരമറിഞ്ഞ ഉടന്‍തന്നെ ഡി.എം.ഒ രാംദാസും ജില്ലാ ആശുപത്രി സുപ്രണ്ടും ഡ്യൂട്ടിയിലില്ലാത്ത പരിസരത്തെ മുഴുവര്‍ ഡോക്ടര്‍മാരെയും നഴ്സുമരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും വിളിച്ചുവരുത്തി എല്ലാവിധ പരിശോധനകളും ചികിത്സകളും സജ്ജമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളി, ശനി ദിവസങ്ങളില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് അവശത അനുഭവപ്പെട്ടതെന്ന് മനസിലായതോടെ നീരിക്ഷണത്തിലും ചികില്‍സയിലും കഴിയുന്ന മുഴുവന്‍ കുട്ടികളെയും ജില്ലാ ആശുപത്രിയിലെത്തിക്കാനും ആവശ്യമായ ചികിത്സ നല്‍കാനും നിര്‍ദ്ദേശം നല്‍കി.

വിവരമറിഞ്ഞ് എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍ എം. രാജഗോപാലന്‍, കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബിബാലകൃഷണന്‍ എന്നിവരും ജില്ലാ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന് മാധവന്‍ മണിയറ, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ,വി സുജാത തുടങ്ങിയ ജനപ്രതിനിധികളും ജില്ലാ ആശുപത്രിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും സന്ദര്‍ഭോചിതാമയ ഇടപെടല്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആശ്വാസം പകര്‍ന്നു. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ജില്ലയിലുണ്ടായിരുന്ന മന്ത്രി എം.വി ഗോവിന്ദന്‍ ജില്ലാ ആശുപത്രിയിലെത്തി മരിച്ച ദേവനന്ദയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന കുട്ടികളെയും സന്ദര്‍ശിച്ചു.

ഭക്ഷ്യവിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ മൃതദേഹം ഇന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.