കോഴിക്കോട് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആൺ സുഹൃത്ത്‌ പോലീസ് കസ്റ്റഡിയിൽ

Spread the love

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം സരോവരം റോഡിലെ വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആയിഷ റാസ (21) ആണ് മരിച്ചത്. സംഭവത്തിൽ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം.  മരണകാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ്മോർട്ടത്തിന് ശേഷം  കുടുംബത്തിന് വിട്ടുനൽകും.