കൊല്ലം എഴുകോണിൽ രണ്ടുപേർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് രണ്ട് കിണറ്റിലായി

Spread the love

കൊല്ലം എഴുകോണിൽ രണ്ടിടങ്ങളിലായി രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര പവിത്രേശ്വരം കൈതക്കോട് സ്വദേശി സുജിത്ത് മോൻ, പോരിക്ക സ്വദേശി മണി എന്നിവരാണ് മരിച്ചത്. നാലുദിവസം മുൻപാണ് സുജിത്തിനെ കാണാതായത്, എന്നാൽ 16 ദിവസം മുൻപായിരുന്നു മണിയെ കാണാതായത്. ഇവർക്ക് ആയുള്ള തിരച്ചിലിൽ കുടുംബ വീടിനു സമീപമുള്ള കിണറ്റിൽ നിന്നും സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചക്ക് മൂന്നു മണിയോടെയാണ് വാടക വീടിന് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ നിന്നും മണിയെ കണ്ടെത്തിയത്. മണിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ എഴുകോൺ പോലീസിന് കൊടുത്ത പരാതിയിൽ തിരച്ചിൽ തുടരുമ്പോളാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇത് ഒറ്റപെട്ട സംഭവമാണെന്നും നിലവിൽ ദുരൂഹത ഇല്ലെന്നും എഴുകോൺ സിഐ സുജീഷ് കുമാർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം അന്വേഷണം ഊർജതമാക്കും.