video
play-sharp-fill

മദ്യലഹരിയിൽ വയോധികൻ ആറ്റിൽ ചാടി: അരമണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തി: സംഭവം ആർപ്പൂക്കര വില്ലൂന്നി കുട്ടോമ്പുറത്ത്

മദ്യലഹരിയിൽ വയോധികൻ ആറ്റിൽ ചാടി: അരമണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തി: സംഭവം ആർപ്പൂക്കര വില്ലൂന്നി കുട്ടോമ്പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മദ്യലഹരിയിൽ ആർപ്പൂക്കര കുട്ടോമ്പുറം ഷാപ്പിന് സമീപത്തെ പാലത്തിൽ നിന്നും വയോധികൻ ആറ്റിൽ ചാടി. നാട്ടുകാരെല്ലാം നോക്കി നിൽക്കെയാണ് കുട്ടാമ്പുറം ഇല്ലിമൂല വാണിയപ്പുര ജോസഫ് (കുഞ്ഞുമോന്‍-55) ആണ് ആറ്റിലേയ്ക്ക് ചാടിയത്. അര മണിക്കൂറിന് ശേഷം മൃതദേഹം നാട്ടുകാരും അഗ്നി രക്ഷാ സേനയും നടത്തിയ തിരച്ചിലിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. പാലത്തിലൂടെ നടന്ന് വന്ന ഇയാൾ കൃത്യം മധ്യഭാഗത്ത് എത്തിയ ശേഷം കൈ വരിയിൽ കയറി ഇരുന്ന ശേഷം നേരെ ആറ്റിലേയ്ക്ക് ചാടുകയായിരുന്നു.
പാലത്തിന് താഴെ ആറിന്റെ കരയിൽ ചൂണ്ടയിട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാള്‍ കുട്ടാമ്പുറം ഷാപ്പിന് സമീപത്തുള്ള പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്നത് കണ്ടത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഗാന്ധിനഗര്‍ പോലീസ് കേസ് എടുത്തു.
കുടുബ പ്രശ്നത്തെ തുടർന്നാണ് ഇദ്ദേഹം ജീവൻ ഒടുക്കിയതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടുകാരുമായി കുഞ്ഞുമോൻ വഴക്കിട്ടതായി നാട്ടുകാർ പറയുന്നു.