കളത്തിക്കടവിൽ കണ്ടത് അജ്ഞാത മൃതദേഹം: മരിച്ചത് പുരുഷൻ; മൃതദേഹം തിരിച്ചറിഞ്ഞില്ല

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: കൊടൂരാറ്റിൽ കളത്തിക്കടവിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കളത്തിക്കടവിൽ ചുങ്കം റോഡിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തിയത്.
മൃതദേഹം ഒഴുകിയെത്തുന്നത് കണ്ട് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തി മൃതദേഹം കരയ്‌ക്കെടുത്തു.
തുടർന്ന് ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
കളത്തിക്കടവ് ചുങ്കം റോഡിലൂടെ നടന്നു പോയവരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്.
തുടർന്നാണ് വിവരം പൊലീസിനു കൈമാറിയത്.
മൃതദേഹം കണ്ടെത്തിയ സാഹചര്യത്തി പ്രദേശത്തു നിന്നുള്ള ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷനുകളിൽ നിന്നും കാണാതായവരുടെ പട്ടികയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.