play-sharp-fill
മാണിക്കുന്നത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ; നന്ദുവിനൊപ്പമുണ്ടായിരുന്നത് ഏഴു സുഹൃത്തുക്കൾ; അപകടത്തിനിടയാക്കിയത് മുന്നറിയിപ്പ് ലംഘിച്ചുള്ള വെള്ളത്തിലെ കളി

മാണിക്കുന്നത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ; നന്ദുവിനൊപ്പമുണ്ടായിരുന്നത് ഏഴു സുഹൃത്തുക്കൾ; അപകടത്തിനിടയാക്കിയത് മുന്നറിയിപ്പ് ലംഘിച്ചുള്ള വെള്ളത്തിലെ കളി

സ്വന്തം ലേഖകൻ
വേളൂർ: വേളൂർ പൈനിപ്പാടത്ത് പാടശേഖരത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  വെളൂർ കോയിക്കൽ വീട്ടിൽ സുരേന്ദ്രന്റെ മകൻ നന്ദുവിന്റെ(19)മൃതദേഹമാണ് രണ്ടു മണിക്കൂറിനു ശേഷം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാലരയോടെ കാണാതായ മൃതദേഹം വൈകിട്ട ആറു മണിയോടെയാണ് കണ്ടെത്തിയത്. പൈനിപ്പാടത്തിന് സമീപത്തു നിന്നും കണ്ടെത്തിയത മൃതദേഹം അഗ്നിരക്ഷാ സേന മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ശനിയാഴ്ച ഉച്ചയോടെയാണ് നന്ദുവും ഏഴു സുഹൃത്തുക്കളും അടങ്ങുന്ന സംഘം സൈക്കിളിലും കാൽനടയായും വെള്ളം കാണാൻ ഇറങ്ങിയത്.
വേളൂർ പൈനിപ്പാടത്തിന് നടുവിലൂടെയുള്ള റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. സൈക്കിളിൽ സമീപത്തെ റോഡിൽ എത്തിയ യുവാക്കൾ ഈ റോഡിലൂടെ പാടശേഖരത്തിന് നടുവിലേയ്ക്ക് നടക്കുകയായിരുന്നു. തുടർന്ന് എസ്.എൻ.ഡി.പി ശ്മശാനത്തിന് പിന്നിലെ പാടശേഖരത്തിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. മറ്റുള്ളവർ കുളിക്കുന്നതിനിടെ നീന്തൽ അറിയാത്ത നന്ദുവിന്റെ കൈകാലുകൾ കുഴ്ഞ്ഞ് വെള്ളത്തിലേയ്ക്ക് വീണു പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും നന്ദുവിനെ രക്ഷിക്കാൻ സാധിച്ചില്ല.
തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ അധികൃതർ റബർ ഡിങ്കിൽ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. പാടശേഖരമായതിനാൽ തന്നെ നന്ദുവിനായി തിരച്ചിൽ നടക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. പാടത്തിന്റെ അഴം അറിയുന്നതിനോ, ഒഴുക്കിന്റെ ശക്തി അറിയുന്നതിനോ പൊലീസിനും അഗ്നിരക്ഷാ സേനയ്ക്കും മാർഗമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് അഗ്നിരക്ഷാ സേനാ അധികൃതരും പൊലീസും അതിസാഹസികമായി തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് പാടശേഖരത്തെ പുല്ലുകൾക്കിടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം പുറത്തെടുത്തു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
മുന്നറിയിപ്പുകളെല്ലാം ലംഘിച്ച് വെള്ളത്തിൽ കളിക്കുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിൽ കൂട്ടംകൂടി എത്തി കളിക്കുകയോ, ആഴമറിയാതെയും നീന്തലറിയാതെയും വെള്ളത്തിൽ ഇറങ്ങുകയോ ചെയ്യരുതെന്ന നിർദേശം നേരത്തെ തന്നെ നൽകിയിട്ടുള്ളതാണ്. എന്നാൽ, ഇതെല്ലാം ലഘിച്ചാണ് ഇപ്പോൾ യുവാക്കളുടെ സംഘം വെള്ളത്തിൽ കുളിക്കാൻ ഇറങ്ങിയതെന്നാണ ലഭിക്കുന്ന സൂചന.