play-sharp-fill
സംസ്ഥാനത്ത് 40 പേർക്ക് ഇന്ന് കോവിഡ് 19: രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക; ഏറ്റവും കൂടുതൽ രോഗികൾ കാസർകോട്

സംസ്ഥാനത്ത് 40 പേർക്ക് ഇന്ന് കോവിഡ് 19: രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക; ഏറ്റവും കൂടുതൽ രോഗികൾ കാസർകോട്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. പത്തു പേർക്കു കൊറോണ വൈറസ് ബാധയിൽ നിന്നും വിമുക്തിയും നേടാൻ സാധിച്ചിട്ടുണ്ട്. വിദേശത്തു നിന്നും എത്തിയ ഒൻപതു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 28 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കാസർകോട് പത്തു പേർക്കും, പാലക്കാട് എട്ട് പേർക്കും , ആലപ്പുഴ ഏഴ്, കൊല്ലം നാല്, പത്തനംതിട്ട വയനാട് മൂന്ന് എറണാകുളം കോഴിക്കോട് രണ്ട് വീതം, കണ്ണൂർ ഒന്ന് ഇങ്ങനെയാണ് രോഗികളുടെ എണ്ണം. 16 പേർ മഹാരാഷ്ട്രയിൽ നിന്നും, അഞ്ചു പേർ തമിഴ്‌നാട്ടിൽ നിന്നും തെലങ്കാന ഒന്ന്, ഡൽഹി മൂന്ന് , ആന്ധ്ര , കർണ്ണാടക ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തവർക്കുമാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നും എത്തിയ ഒൻപതു പേർക്കു രോഗം സ്ഥിരീകരിച്ചപ്പോൾ, മൂന്നു പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെഗറ്റീവായ പത്തു പേരിൽ മലപ്പുറം ആറ്, ആലപ്പുഴ, വയനാട്, കാസർകോട് എന്നിങ്ങനെയാണ് കണക്കുകൾ. ഇതുവരെ 1004 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 445 പേർ ഇപ്പോൾ ചികിത്സയിലാണ്. ഒരു ലക്ഷത്തി ഏഴായിരത്തി എണ്ണൂറ്റി മുപ്പത്തിരണ്ടു പേർ നിരീക്ഷണത്തിലുണ്ട്. 106940 പേർ വീടുകളിൽ നിരീക്ഷണത്തിലും, 892 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുമുണ്ട്. 222 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.