video
play-sharp-fill

അവർ ഞാൻ മരിക്കാൻ പ്രാർത്ഥിച്ചു: ആ പ്രാർത്ഥന എനിക്ക് ഗുണമായി …! മരണക്കിടക്കയിൽ നിന്ന് മടങ്ങിയെത്തി അമിത് ഷാ

അവർ ഞാൻ മരിക്കാൻ പ്രാർത്ഥിച്ചു: ആ പ്രാർത്ഥന എനിക്ക് ഗുണമായി …! മരണക്കിടക്കയിൽ നിന്ന് മടങ്ങിയെത്തി അമിത് ഷാ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എതിരാളികളുടെ പേടി സ്വപ്നം. രാഷ്ട്രീയ തന്ത്രജ്ഞനായ , നിരവധി ആരോപണങ്ങളെയും കേസുകളെയും നേരിട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ വീണ്ടും പൊതുരംഗത്ത് സജീവമാകുന്നു.

അമിത് ഷായ്ക്ക് രോഗം ഗുരുതരമാണ് എന്ന രീതിയിൽ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന  പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കിയാണ് ഇദ്ദേഹം ഇപ്പോൾ രംഗത്ത് വന്നത്.   താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും രോഗബാധിതനാണെന്നുള്ള തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്നും അമിത് ഷാ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസമായി ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും എന്റെ അഭ്യുദയകാംക്ഷികളും വളരെയധികം ആശങ്കയിലാണ്. അവരുടെ ആശങ്ക എനിക്ക് അവഗണിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും എനിക്ക് യാതോരു രോഗവുമില്ലെന്നും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്ന് ട്വിറ്ററില്‍ കുറിച്ചു.

അമിത്ഷായുടെ മറുപടിയുടെ പൂര്‍ണരൂപം:

കഴിഞ്ഞ കുറേ ദിവസങ്ങളായി, ചില സുഹൃത്തുക്കള്‍ എന്റെ ആരോഗ്യത്തെക്കുറിച്ച്‌ മനസ്സില്‍ തോന്നിയപോലെകിംവദന്തികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിയ്ക്കുകയാണ്.എന്റെ മരണത്തിനായി വരെ ചില ആളുകള്‍ ട്വീറ്റ് ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്..

രാജ്യം കൊറോണയെപ്പോലൊരു ആഗോള മഹാമാരിയുമായ് പോരാടുന്ന സമയത്ത് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ രാത്രി വൈകുവോളം ജോലിയുടെ തിരക്കിലായതിനാല്‍ ഞാന്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഇത് എന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, ഈ ആളുകള്‍ അവരുടെ സാങ്കല്‍പ്പിക ചിന്തകള്‍ ആസ്വദിക്കട്ടെ എന്ന് കരുതി ഞാന്‍ അതില്‍ ഒരു വ്യക്തതയും നല്‍കിയതുമില്ല.

പക്ഷെ കഴിഞ്ഞ രണ്ട് ദിവസമായി ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും എന്റെ അഭ്യുദയകാംക്ഷികളും വളരെയധികം ആശങ്കയിലാണ്. അവരുടെ ആശങ്ക എനിക്ക് അവഗണിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും എനിക്ക് യാതോരു രോഗവുമില്ലെന്നും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

ഹിന്ദു വിശ്വാസമനുസരിച്ച്‌ ഇത്തരം കിംവദന്തികള്‍ ആരോഗ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, അത്തരത്തിലുള്ള എല്ലാവരും ഈ അര്‍ത്ഥശൂന്യമായ കാര്യങ്ങള്‍ ഉപേക്ഷിച്ച്‌ എന്നെ എന്റെ ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും അവര്‍ അവരുടെ സ്വന്തം ജോലി ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

എന്റെ ക്ഷേമത്തെക്കുറിച്ച്‌ അന്വേഷിക്കുകയും എന്നെക്കുറിച്ച്‌ വേവലാതിപ്പെടുകയും ചെയ്ത എന്റെ അഭ്യുദയകാംക്ഷികള്‍ക്കും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഈ കിംവദന്തികള്‍ പ്രചരിപ്പിച്ചവരോട് എന്റെ മനസ്സില്‍ ഒരുതരത്തിലുള്ള വിദ്വേഷവുമില്ല.

എല്ലാവര്‍ക്കും നന്ദി.