
സ്വന്തം ലേഖകൻ
ചേർത്തല: കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എംഎ രണ്ടാം വർഷ കഥകളി വിദ്യാർഥി കാഞ്ഞിരമറ്റം ചെത്തിക്കോട് കൊല്ലംനിരപ്പേൽ രഘുനാഥ് മഹിപാൽ (24) ആണ് മരിച്ചത്.
രാത്രി ചേർത്തല മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ചു. മാവേലിക്കര ഗേൾസ് സ്കൂളിന് സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 12.30-ന് ആയിരുന്നു സംഭവം. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.