
സുഹൃത്തിനൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താണ ആനയിടുക്കിലെ ബി അഫ്നാസാണ് (32) മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.
ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന അഫ്നാസ് സുഹൃത്ത് ഫാരിസിനൊപ്പം തെക്കീ ബസാർ മക്കാനിയിലെ ആനക്കുളത്തില്‍ കുളിക്കുന്നതിനിടെ അബദ്ധത്തില്‍ മുങ്ങിതാഴുകയായിരുന്നു. അഫ്നാസിനെ കാണാതായതോടെ ഹാരിസ് കണ്ണൂർ ടൗണ്‍ പൊലിസിലും വിവരമറിയിച്ചു. ഉടൻതന്നെ ഫയർഫോഴ്സെത്തി അഫ്നാസിനെ കുളത്തില്‍ നിന്നും കരയ്ക്കെത്തിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബംഗളൂരിലെ ടീ സ്റ്റാളിൽ ജോലി ചെയ്തിരുന്ന അഫ്നാസ് മൂന്ന് ദിവസം മുമ്പാണ് അവധിക്ക് വീട്ടിലെത്തിയത്. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


