
കണ്ണൂർ: ശിവപുരം മൊട്ടഞ്ചാലില് യുവാവ് വീട്ടു കിണറ്റില്‍ വീണു മരിച്ചു. മരുവഞ്ചേരിയിലെ മാവില അനീഷാണ് (45) വീട്ടിലെ കിണറ്റില്‍ വീണു മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ അബദ്ധത്തില്‍ വീട്ടുകിണറ്റില്‍ വീഴുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് മട്ടന്നൂരില്‍ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ആളെ പുറത്തെടുക്കുകയും ഉടനെ തന്നെ ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ചികിത്സ നൽകുകയും ചെയ്തു. ശേഷം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


