video
play-sharp-fill
കോട്ടയം കടുത്തുരുത്തി മാംഗോ മെഡോസിൽവെച്ച് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;  പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു

കോട്ടയം കടുത്തുരുത്തി മാംഗോ മെഡോസിൽവെച്ച് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: കടുത്തുരുത്തിയില്‍ വിദ്യാര്‍ഥിനി കുഴഞ്ഞ് വീണ് മരിച്ചു. മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ പാര്‍ക്ക് കാണാനെത്തിയ കൊടുങ്ങല്ലൂര്‍ മേത്തല കൊല്ലിയില്‍ വീട്ടില്‍ ഫാത്തിമ നസീര്‍ (15) ആണ് മരിച്ചത്.

കൊടുങ്ങല്ലൂര്‍ ഓറ എഡിഫൈ ഗ്ലോബല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെ ആണ് സംഭവം.കൂട്ടുകാരുമൊത്ത് പാര്‍ക്കില്‍ നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ വെള്ളിയാഴ്ച നടക്കും.മൃതദേഹം മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ .