video
play-sharp-fill

നിർത്തിയിട്ട കാറിനുള്ളിൽ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം ജനറൽ ആശുപത്രിയിൽ

നിർത്തിയിട്ട കാറിനുള്ളിൽ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം ജനറൽ ആശുപത്രിയിൽ

Spread the love

 

സ്വന്തം ലേഖകൻ

കാസർകോട്: നിർത്തിയിട്ട കാറിനുള്ളിൽ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർ മരിച്ചനിലയിൽ. ആലപ്പുഴ സ്വദേശിയായ റിജോ ഫ്രാൻസിസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ ടൗണിൽ നിർത്തിയിട്ട കാറിലാണ് വെള്ളിയാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞവർഷം ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. അതുകൊണ്ട് തന്നെ മരണകാരണം ഹൃദയാഘാതമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുകയുളളുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നാലുവർഷമായി കാസർകോട് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടറായി ജോലി ചെയ്യുകയാണ് റിജോ ഫ്രാൻസിസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group