തൃശൂർ ആറ്റൂരിൽ സഹോദരിമാരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി; മൂന്നുപേരിൽഒരാള്‍ മരിച്ചു; രണ്ടുപേര്‍ ആശുപത്രിയില്‍

Spread the love

തൃശൂർ: തൃശൂർ ആറ്റൂരിൽ സഹോദരിമാരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് സഹോദരിമാരെയാണ് വിഷം കഴിച്ച്‌ അവശനിലയില്‍ കണ്ടെത്തിയത്.. മൂന്നുപേരിൽ ഒരാൾ മരിച്ചു. രണ്ടു പേർ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ്റൂർ സ്വദേശിനികളായ സരോജിനി (72 ), ജാനകി (74), ദേവകി ( 75) എന്നിവരാണ് വിഷം കഴിച്ചത്. ഇതിൽ സരോജിനി (72) ആണ് മരിച്ചത്..

video
play-sharp-fill

വീടിന് പുറത്ത് ആരെയും കാണാതെ വന്നതോടെ സംശയം തോന്നി പോയി നോക്കിയ അയല്‍വാസികളാണ് ഇവരെ വിഷം കഴിച്ച്‌ അവശനിലയില്‍ കണ്ടെത്തിയത്. തുടർന്ന്  ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ഒരാൾ മരണപെട്ടിരുന്നു.

ഇവരുടെ വീട്ടില്‍ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ജീവിത നൈരാശ്യമാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് കുറിപ്പിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group