പോലീസ് ജോലിക്ക് വേണ്ടിയുള്ള പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞു വീണു; തൃശൂരിൽ 22കാരിക്ക് ദാരുണാന്ത്യം

Spread the love

തൃശൂർ: തളിക്കുളത്ത് പോലീസ് ജോലിക്ക് വേണ്ടിയുള്ള പരിശീലനത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്ററിന് കിഴക്ക് കുറൂട്ടി പറമ്പിൽ സുരേഷിന്റെ മകള്‍ ആദിത്യ (22) ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് (ചൊവ്വാഴ്ച) രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ. വിജിഎസ്എസ്. മൈതാനത്തായിരുന്നു സംഭവം. പൊലീസില്‍ ജോലി നേടുന്നതിനായി ഫിസിക്കല്‍ പരിശീലനത്തിലായിരുന്ന ആദിത്യ പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: കവിത. സഹോദരി: അപർണ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group