കഴുത്തില്‍ കയറിട്ട് സ്‌റ്റൂളിന് മുകളില്‍ കയറി നിന്ന് റീല്‍സ് ചിത്രീകരണം; വീ‌ഡിയോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി; യുവതിക്ക് ദാരുണാന്ത്യം

Spread the love

ലക്‌നൗ: ഉത്തർപ്രദേശിലെ ബന്ദയില്‍ 27 വയസ്സുള്ള ഒരു സ്ത്രീ റീല്‍ ചിത്രീകരിക്കുന്നതിനിടെ മരണപ്പെട്ടു.

video
play-sharp-fill

മോഹിനിയെന്ന യുവതിയാണ് മരിച്ചത്.
കഴുത്തില്‍ കുരുക്ക് കെട്ടി ‘തൂങ്ങിക്കിടക്കുന്ന രംഗം റീല്‍ ആയി ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

തൂങ്ങിമരണത്തിന്റെ റീല്‍സ് ചിത്രീകരിക്കുകയായിരുന്നു മോഹിനി എന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ കയറിട്ട് സ്‌റ്റൂളിന് മുകളില്‍ കയറി നിന്ന് വീ‌‌ഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതുകയും യുവതി മരണത്തിലേക്ക് പോകുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ മുറിക്കകത്തേയ്ക്ക് വന്ന മോഹിനിയുടെ നാലുവയസുകാരിയായ മകളുടെ കരച്ചില്‍ കേട്ടാണ് വിവരം പുറത്തറിഞ്ഞത്. ബഹളം കേട്ട് അയല്‍ക്കാർ ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

തുടർന്ന് അയല്‍ക്കാർ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു.