
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശിയപാത 66 പെരുമ്പറമ്പിൽ ഞായറാഴ്ച്ച പുലർച്ചെ വാഹനാപകടത്തിൽ രണ്ട് പേര് മരണപ്പെട്ടു.
ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം. അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരണപ്പെട്ടത്.
കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. എടച്ചലം സ്വദേശി റസാഖിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതര പരിക്ക് പറ്റിയ ശ്യാമിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ശ്യാമിൻ്റെ നില ഗുരുതരമായ തോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കലിലെ മിംസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.