മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; നവ ദമ്പതികൾക്ക് ദാരുണാന്ത്യം

Spread the love

മലപ്പുറം: മലപ്പുറം പുത്തനത്താണി തിരുനാവായ റൂട്ടിൽ  സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നവ മ്പതികൾക്ക് ദാരുണാന്ത്യം. ചേരുലാൽ സ്വദേശികളായ മുഹമ്മദ്‌ റഹീസ്, ഭാര്യ റീഷാ മൻസൂർ (23) എന്നിവരാണ് മരിച്ചത്.

video
play-sharp-fill

ആറു മാസം മുമ്പ് ആയിരുന്നു ഇവരുടെ വിവാഹം. കൊണ്ടോട്ടി പെരുവള്ളൂർ ഹോമിയോ ഡിസ്‌പെൻസറിയിലെ ഫാർമസിസ്റ്റ് ആണ് മരണപ്പെട്ട റീഷ. നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയും ഇവർ തെറിച്ചു വീഴുകയുമായിരുന്നു.. നാട്ടുകാർ ആണ് രക്ഷാപ്രവർത്തനം നടത്തിയത്.

കൽപകഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മയ്യിത്തുകൾ തുടർ നടപടികൾക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group