കാസർഗോഡ് യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; തലവേദനക്ക് സ്ഥിരമായി മരുന്ന് കഴിച്ചിരുന്നെന്ന് വീട്ടുകാർ

Spread the love

കാസർഗോഡ് : കാസർഗോഡ്  യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മധൂർ ഉളിയത്തടുക്ക ജി കെ നഗർ ഗുവത്തടുക്കയിലെ വിൻസന്റ് ക്രാസ്തയുടെ മകള്‍ സൗമ്യ (25) ആണ് മരിച്ചത്.

video
play-sharp-fill

രാത്രി ഉറങ്ങാൻ കിടന്ന സൗമ്യ രാവിലെഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാത്തതിനാൽ  കിടപ്പുമുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ അസ്വാഭാവിക ഇല്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ യുവതി  പതിവായി തലവേദനയ്ക്ക് മരുന്നുകഴിച്ചിരുന്നെന്ന് വീട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group