
തിരൂർ: മലപ്പുറം തിരൂരിൽ കുമാരംപടിയിൽ താമസിക്കുന്ന മംഗലം സ്വദേശി സക്കീർ ഗൾഫിൽ വെച്ച് വാഹനപകടത്തിൽ മരണപ്പെട്ടു .
ഉമ്മുൽ ഖുവൈൻ ന്യൂ സനായയിൽ വെച്ച് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.
മൃതദേഹം ഖലീഫ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കയാണ്. നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് അയക്കും. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.