
ആലപ്പുഴ: മരം വെട്ടുന്നതിനിടയില്‍ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ആലപ്പുഴയിലെ കാർത്തികപ്പള്ളി സ്വദേശി കെ സന്തോഷ് (52) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 6 മണിയോടെ ഹരിപ്പാട് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടില്‍ മരം മുറിക്കുന്നതിനിടയിലാണ് അപകടം. മുറിച്ച മരം വലിച്ചു താഴെയിട്ടപ്പോള്‍ ദേഹത്തേക്ക് വീഴുകയായിരുന്നു. കാല്‍ മണ്ണില്‍ പുതഞ്ഞതിനാല്‍ സന്തോഷിന് ഓടി മാറാൻ കഴിഞ്ഞില്ല.
ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മ- ലക്ഷ്മിക്കുട്ടി, ഭാര്യ-ബിന്ദു, മക്കള്‍- സന്ദീപ്, അപർണ.