ഉറക്കത്തില്‍ ഹൃദയാഘാതം; പുളിക്കല്‍ സ്വദേശി സലാലയില്‍ നിര്യാതനായി

Spread the love

സലാല: ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയില്‍ നിര്യാതനായി.കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ചെറുകുന്നൻ വീട്ടില്‍ ഫസലു റഹ്‌മാനാ(31)ണ് നിര്യാതനായത്.

video
play-sharp-fill

അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത് വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് വർഷമായി സലാലയിലെ മീഡിയ സ്റ്റോർ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

ആറ് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ റിസ്‌വാന തസ്നി. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി സലാല ഭാരവാഹികള്‍ അറിയിച്ചു. പിതാവ്: കുഞ്ഞറമു. മാതാവ് ആയിശ. മസ്‌കത്തില്‍ ജോലി ചെയ്യുന്ന സഹോദരൻ റാഫി സലാലയില്‍ എത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group