play-sharp-fill
മുതിരപ്പുഴയാർ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു; യുവാവിനായി നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ ഊർജിതം

മുതിരപ്പുഴയാർ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു; യുവാവിനായി നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ ഊർജിതം

സ്വന്തം ലേഖകൻ

ഇടുക്കി: മുതിരപ്പുഴയാറിൽ  ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. പോത്തുപാറ സ്വദേശി ജിജിയെ (46)ആണ് കാണാതായത്. കുഞ്ചിത്തണ്ണി എല്ലക്കല്ലിനു സമീപം ഇന്നലെ വൈകുന്നേരമാണ് സംഭവം. ജിജിയുൾപ്പെടെ മൂന്നു പേർ മുതിരപ്പുഴയാർ നീന്തിക്കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 

കൂടെയുണ്ടായിരുന്ന രണ്ടു പേരും നീന്തി രക്ഷപ്പെട്ടു .എന്നാൽ ജിജി ഒഴിക്കിൽ പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും, രാജാക്കാട് പൊലീസും, ഫയർഫോഴ്‌സും പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും ജിജിയെ കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രിയായതിനാൽ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ വീണ്ടും ജിജിക്കായി തെരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ്  തെരച്ചില്‍ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group