video
play-sharp-fill

സിസേറിയന്‍ ചെയ്തതില്‍ അശ്രദ്ധയെന്ന് വിലയിരുത്തല്‍; ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സിസേറിയന്‍ ചെയ്തതില്‍ അശ്രദ്ധയെന്ന് വിലയിരുത്തല്‍; ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Spread the love

സ്വന്തം ലേഖിക

പാലക്കാട്: പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ലേപ്പുള്ളി സ്വദേശി അനിതയുടെ പ്രസവ ശസ്ത്രക്രിയയില്‍ ഇരുവര്‍ക്കും അനാസ്ഥയും അശ്രദ്ധയും ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇന്നലെയാണ് അനിത തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇന്ന് പൊലീസ് ഡോക്ടര്‍മാരുടെ വിശദമൊഴി എടുത്തേക്കും.

പ്രസവവേദന വരാത്തതിനെ തുട‍ര്‍ന്നായിരുന്നു അനിതക്ക് സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതോടെ തൃശൂര്‍ മെ‍ിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.