play-sharp-fill
സുഹൃത്ത് മുങ്ങിച്ചാകുന്നത് കണ്ട് രക്ഷിക്കാൻ ആറ്റിൽ ചാടി: മണൽക്കയത്തിന്റെ നിലയില്ലാകുഴിയിൽ വീണ് മരിച്ചത് രണ്ട് ചങ്ങനാശേരി സ്വദേശികൾ

സുഹൃത്ത് മുങ്ങിച്ചാകുന്നത് കണ്ട് രക്ഷിക്കാൻ ആറ്റിൽ ചാടി: മണൽക്കയത്തിന്റെ നിലയില്ലാകുഴിയിൽ വീണ് മരിച്ചത് രണ്ട് ചങ്ങനാശേരി സ്വദേശികൾ

സ്വന്തം ലേഖകൻ

പത്തനംതിട്ട: സുഹൃത്ത് വെള്ളത്തിൽ മുങ്ങി കൈ കാലിട്ട് അടിക്കുന്നത് കണ്ട് ജീവൻ രക്ഷിക്കാൻ ഒപ്പം ചാടിയ യുവാവും മുങ്ങി മരിച്ചു. ബൈക്ക് യാത്ര ഹരമാക്കിയ ഉറ്റ ചങ്ങാതിമാരാണ് മല്ലപ്പള്ളിയിലെ വായ്പ്പൂർ ശാസ്താംകുടി തൂക്കുപാല കടവിൽ ശനിയാഴ്ച ഉച്ചയ്ക്ക് മുങ്ങി മരിച്ചത്.

ചങ്ങനാശേരി മാർക്കറ്റിൽ അറുപതിൽ ഇലഞ്ഞിപ്പറമ്പിൽ മാർട്ടിൻ – സുനി ദമ്പതികളുടെ മകൻ കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി സച്ചിൻ മാർട്ടിൻ (19) ചങ്ങനാശേരി മോർക്കുളങ്ങര പുതുപറമ്പിൽ റൂബി നഗർ പി.കെ സുരേഷിന്റെ മകൻ പത്തനംതിട്ട മൗണ്ട് സിയോൺ എഞ്ചിനിയറിംഗ് കോളജ് ഒന്നാം വർഷ ബി.കോം എൽ.എൽ.ബി വിദ്യാർത്ഥി ആകാശ് സുരേന്ദ്രൻ (19) എന്നിവരാണ് മുങ്ങി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റിൽ കുളിക്കാനിറങ്ങിയ ആകാശ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു സച്ചിൻ. ഇതിനിടെ നിലയില്ലാക്കയത്തിലേയ്ക്ക് ഇരുവരും മുങ്ങിത്താഴുകയായിരുന്നു.

പന്ത്രണ്ട് അംഗ ബൈക്ക് യാത്രാ സംഘത്തിൽ ഉൾപ്പെട്ട സുഹൃത്തുക്കളായിരുന്നു ഇരുവരും.
ചങ്ങനാശേരി നഗരത്തിൽ നിന്നും വിനോദയാത്രക്കായാണ് പന്ത്രണ്ടംഗ വിദ്യാർത്ഥി സംഘം പുറപ്പെട്ടത്.

ഉച്ചകഴിഞ്ഞ് 2.30 നാണ് ബൈക്കിൽ മല്ലപ്പള്ളിക്കടുത്തുള്ള വായ്പ്പൂർ തൂക്കുപാലത്തേക്ക് ഇവർ തിരിച്ചത്. 3.30 ഓടെ കുളിക്കാനിറങ്ങി. ആകാശ് സുരേന്ദ്രൻ മണൽ എടുത്ത ആഴമുള്ള കയത്തിൽപ്പെടുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താൻ ചാടിയ സച്ചിൻ മാർട്ടിനും അപകടത്തിൽ പ്പെട്ടതോടെ കൂട്ടുകാർ നിലവിളിച്ചതോടെയാണ് നാട്ടുകാർ ഓടിയെത്തി ഇരുവരെയും കരയ്ക്ക് എത്തിച്ചത്. പക്ഷേ രക്ഷപ്പെടുത്താനായില്ല
മൃതദേഹങ്ങൾ മല്ലപ്പള്ളി ആശുപത്രിയിലേക്ക് നീക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്