video
play-sharp-fill
മീനച്ചിലാറ്റിൽ പാറമ്പുഴ ഡിപ്പോക്കടവിൽ മരിച്ച നിലയിൽ കണ്ടത് പെയിന്റിംങ് തൊഴിലാളിയെ; മൃതദേഹം തിരിച്ചറിഞ്ഞു; മരണകാരണം അറിയാതെ നാട്ടുകാർ

മീനച്ചിലാറ്റിൽ പാറമ്പുഴ ഡിപ്പോക്കടവിൽ മരിച്ച നിലയിൽ കണ്ടത് പെയിന്റിംങ് തൊഴിലാളിയെ; മൃതദേഹം തിരിച്ചറിഞ്ഞു; മരണകാരണം അറിയാതെ നാട്ടുകാർ

സ്വന്തം ലേഖകൻ

കോട്ടയം: മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം സംക്രാന്തി സ്വദേശിയായ പെയിന്റിംങ് തൊഴിലാളിയുടേത് എന്നു തിരിച്ചറിഞ്ഞു. പെയിന്റിംങ് തൊഴിലാളിയായ സംക്രാന്തി സ്വദേശി പാറമ്പുഴ ഉണ്ണിമേസ്തിരിപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന കാട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദി (46) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പാറമ്പുഴ ഡിപ്പോക്കടവിനു സമീപത്ത് മീനച്ചിലാറ്റിലൂടെ മൃതദേഹം ഒഴുകി വരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്‌നിരക്ഷാ സേനയിലും പൊലീസിലും അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴുകിയെത്തിയ മൃതദേഹം ഇടയ്ക്ക് മീനച്ചിലാറ്റിന്റെ കരയിൽ തടഞ്ഞു നിന്നു. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ അഗ്‌നിരക്ഷാ സേന അധികൃതർ മൃതദേഹം പുറത്തെടുത്തു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിലാണ് മരിച്ചത് നൗഷാദാണ് എന്നു തിരിച്ചറിഞ്ഞത്.  ഗാന്ധിനഗർ പൊലീസ് കേസെടുത്തു.