സ്വന്തം ലേഖകൻ
കോട്ടയം : മനുഷ്യ മനസ്സാക്ഷിയെ ഭീതിപ്പെടുത്തുന്ന രീതിയിൽ തമിഴ് നാട് പോലീസ് കൊലപെടുത്തിയ മൊബൈൽ വ്യപാരികളായ തമിഴ്നാട് തൂത്തുക്കുടിയിലെ അച്ഛനും മകനും മൊബൈൽ വ്യപാരസമൂഹത്തിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ക്രൂരത ചെയ്ത നരാധമന്മാർക്കെതിരെ ഇതുവരെ നിയമ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു സാംസ്‌കാരിക കേരളത്തിന്റെ ദുഃഖവും വ്യപാരസമൂഹത്തിന്റെ ഐക്യ ദാർഢ്യം പ്രേകടിപ്പിക്കുന്നതിൻ്റെ ഭാഗമായി ജൂൺ 30 ചൊവ്വാഴ്ച രാവിലെ 10. 30 ന് കോട്ടയം ഗാന്ധി പ്രതിമയ്ക്കു സമീപം മൊബൈൽ & റീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ എം.ആർ.ആർ.എ നേതൃത്വത്തിൽ മരണപ്പെട്ട വ്യപാരികളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന പ്രസിഡെന്റ് കോട്ടയം ബിജു വിന്റെ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി സനറ്റ് പി മാത്യു പ്രതിഷേധ പ്രമേയം അവതരിപ്പിക്കുന്നതുമാണ്.