
സൗദി: ദമ്മാമിലെ വാദിയയില്‍ വാക്കു തർക്കത്തെ തുടർന്നു ഉണ്ടായ കൈയ്യാങ്കളിയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരം അതിയന്നൂര്‍ ബാലരാമപുരം സ്വദേശി അഖില്‍ അശോക് കുമാര്‍ (28) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സൗദി പൗരനുമായുള്ള വാക്കുതർക്കത്തിനിടെ ഉന്തുംതള്ളുമുണ്ടാവുകയും തുടർന്ന് ഏണിപ്പടികളിൽ നിന്ന് വീണ് മരിച്ച നിലയിൽ അഖിലിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് കൊലപാതകിയായ സ്വദേശി പൗരൻ ഓടി രക്ഷപ്പെട്ടെങ്കിലും, പൊലീസ് ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്തു.
സൗദി ദമ്മാമിനു സമീപം ഖത്തീഫില്‍ ജോലി ചെയ്തുവരികയായിരുന്നു അഖില്‍. അഖിലിനോടൊപ്പം ഉണ്ടായിരുന്ന ഭാര്യയും, അച്ഛനും അമ്മയും രണ്ടാഴ്ച മുമ്ബാണ് നാട്ടിലേക്ക് തിരിച്ചു വന്നത്. അഖിലിന്‍റെ റിയാദിലുള്ള സഹോദരൻ ആദർശും, ബന്ധുക്കളും ദമ്മാമില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അഖിലിന്‍റെ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയതായാണ് വിവരം. മറ്റ് തുടർ നടപടികള്‍ ലോക കേരള സഭാ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


