56 കാരിയെ കൊലപ്പെടുത്തി 26കാരൻ ; പ്രായം കുറച്ച്‌ കാണിക്കാൻ ഇൻസ്റ്റഗ്രാം ഫില്‍ട്ടര്‍ ഇട്ട് യുവതി വഞ്ചിച്ചെന്ന് യുവാവ്

Spread the love

യുപി: 56 കാരിയെ കൊലപ്പെടുത്തിയ 26 കാരൻ പൊലീസ് പിടിയില്‍. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. കഴിഞ്ഞമാസം 11നാണ് റാണി എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോൾ റെക്കോർഡുകളും സാമൂഹ്യമാധ്യമ സന്ദേശങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ വിവരങ്ങൾ പ്രകാരം, അരുണ്‍ രജ്പുത് എന്ന യുവാവും 56 കാരിയായ റാണിയും ഏകദേശം ഒന്നര വർഷം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടു. നാല് മക്കളുടെ അമ്മയായ റാണി, പ്രായം കുറച്ച്‌ കാണിക്കാനായി ഫിൽറ്ററുകൾ ഉപയോഗിച്ച് ചിത്രങ്ങളും റീലുകളും പങ്കുവെച്ചിരുന്നു. അതിനെക്കുറിച്ച് അറിയാതെ അരുണ്‍ അവരെ ചെറുപ്പക്കാരിയാണെന്ന് കരുതി. ഇങ്ങനെ ആരംഭിച്ച ഓൺലൈൻ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വളർന്നു. തുടർന്ന് ഇരുവരും ഫറുക്കാബാദിലെ വിവിധ ഹോട്ടലുകളിൽ കണ്ടുമുട്ടി. ബന്ധത്തിനിടെ സാമ്പത്തിക ഇടപാടുകളും നടന്നു, റാണി അരുണ്‍ രജ്പുതിന് ഏകദേശം 1.5 ലക്ഷം രൂപ നൽകിയതായും പൊലീസ് അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group