play-sharp-fill
കൊല്ലത്ത് അതിഥി തൊഴിലാളി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

കൊല്ലത്ത് അതിഥി തൊഴിലാളി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ച സംഭവത്തിൽ മൂന്ന് പേർ അസ്റ്റിൽ.


പശ്ചിമ ബംഗാൾ സ്വദേശി ശ്രീഹരി സാനുവാണ് മരിച്ചത്. മത്സ്യ ബന്ധന തൊഴിലാളിയായ ശ്രീഹരി രാത്രി നടന്നു പോകുന്നതിനിടെ അകാരണമായി മൂവർ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ടകര തുറമുഖത്ത് മത്സ്യ ബന്ധന തൊഴിലാളിയായ പശ്ചിമ ബംഗളാൾ സ്വദേശിയുടെ മരണത്തിലാണ് കൊല്ലം സ്വദേശികളായ മൂന്നു പേരുടെ അറസ്റ്റ്.

മരുത്തടി വളവില്‍ത്തറ ക്രിസ്റ്റി ജയിംസ്, നീണ്ടകര ബ്രിട്ടോ മന്ദിരത്തില്‍ ആന്റണി ജോര്‍ജ്, ആല്‍ബിന്‍ എന്നിവരെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാള്‍ സ്വദേശിയായ ശ്രീഹരി സാനുവിന്റൈ കൊലപാതകത്തിലാണ് അറസ്റ്റ്.

നീണ്ടകര ഹാര്‍ബറിലെ ബോട്ടു തൊഴിലാളികളായ ശ്രീഹരി സാനുവും സുഹൃത്തുക്കളും ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടയില്‍ മാമ്മന്‍തുരുത്തില്‍ പെട്രോള്‍ പമ്പിനു സമീപം ക്രിസ്റ്റി ജയിംസ്, ആന്റണി ജോര്‍ജ്, ആല്‍ബിന്‍ എന്നിവര്‍ ചേര്‍ന്ന് ശ്രീഹരി സാനുവിനെ മർദ്ദിച്ചു കാരണമില്ലാതെ അടിച്ചതെന്തിന് എന്ന് ചോദിച്ച പശ്ചിമബംഗള്‍ സ്വദേശിയെ മൂന്നു പേരും ചേര്‍ന്ന് നിലത്തിട്ട് അതിക്രൂരമായി മര്‍ദിച്ചു.

സംഭവം അറിഞ്ഞെത്തിയ ബോട്ടുടമ അവശനിലയിലായ സ്രീഹരി സാനുവിനെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപ്ത്രയിലെത്തിച്ചു. എന്നാല്‍ ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശ്രീഹരി മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായ പ്രതികൾ കുറ്റം സമ്മതിച്ചു. മൃതദേഹ പരിശോധനയില്‍ കഠിനമായ മര്‍ദനമേറ്റുണ്ടായ പരിക്കാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ആന്തരികാവയവങ്ങൾക്കേറ്റ മുറിവാണ് മരണകാരണം. മർദ്ദനത്തിൽ കുടൽ തകർന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ശരീരത്തിലും മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.