45 മണിക്കൂർ നീണ്ടു നിന്ന തിരച്ചിലിനൊടുവിൽ, പാലക്കാട്ട് വെള്ളച്ചുഴിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

Spread the love

കരിമ്പ കരിമല തരിപ്പപതി മുണ്ടനാട് മാവിൻചോട് ആറ്റില വെള്ളച്ചാട്ടത്തിനു താഴെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.അട്ടപ്പാടി കരുവാര ഉന്നതിയിലെ മണികണ്ഠന്റെ (24) മൃതദേഹമാണ് ആർഎഫ് ടീമും സ്കൂബാ ടീമും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നാൽപത്തഞ്ചോളം മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

വനത്തിനു സമീപം വെള്ളച്ചാട്ടത്തിനു താഴെ പാറയിടുക്കിൽ താമസിച്ചു തേനെടുക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം നടന്നത്.കാട്ടുതേൻ ശേഖരിക്കാനാണ് 9 പേരുടെ സംഘം പ്രദേശത്ത് എത്തിയത്. പാറക്കെട്ട് നിറഞ്ഞ ഭാഗമാണ് ഇവിടം. തേൻ ശേഖരണത്തിനായി മലയോരത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു സംഘം.രാത്രിയോടെ മണികണ്ഠൻ വെള്ളത്തിലിറങ്ങാൻ ശ്രമിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് ഒപ്പമുള്ളവർ പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

വിവരമറിയിച്ചതിനെത്തുടർന്നു മണ്ണാർക്കാട് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും അവർക്ക് കണ്ടെത്താനായില്ല.തുടർന്ന് പാലക്കാട്ടിൽ നിന്നും സ്കൂബാ സംഘം എത്തി തിരച്ചിൽ നടത്തിയിരുന്നു.ഇന്നലെ വൈകിട്ട് തിരച്ചിൽനിർത്തിയ സംഘം ഇന്ന് രാവിലെ വീണ്ടും തിരയാൻ ഇറങ്ങിയിരുന്നു, തുടർന്നാണ് മൃതദേഹം കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group