play-sharp-fill
ഡൽഹിയിൽ നഴ്‌സായ കൈപ്പുഴ സ്വദേശിയുടെ നവജാത ശിശുവിന്റെ മരണം: യുവതിയുടെ കാമുകൻ ഗാന്ധിനഗർ പൊലീസിനു മുന്നിലെത്തി; വിവാഹത്തിനു മുൻപുള്ള ഗർഭം മറച്ചു വയ്ക്കാൻ ശ്രമമെന്ന് പൊലീസ്; കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ശനിയാഴ്ച

ഡൽഹിയിൽ നഴ്‌സായ കൈപ്പുഴ സ്വദേശിയുടെ നവജാത ശിശുവിന്റെ മരണം: യുവതിയുടെ കാമുകൻ ഗാന്ധിനഗർ പൊലീസിനു മുന്നിലെത്തി; വിവാഹത്തിനു മുൻപുള്ള ഗർഭം മറച്ചു വയ്ക്കാൻ ശ്രമമെന്ന് പൊലീസ്; കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ശനിയാഴ്ച

ക്രൈം ഡെസ്‌ക്

കോട്ടയം: ഡൽഹിയിൽ നഴ്‌സായ കൈപ്പുഴ സ്വദേശിയുടെ കുട്ടി പ്രസവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. യുവതിയ്‌ക്കൊപ്പം താമസിച്ചിരുന്ന കാമുകൻ വെള്ളിയാഴ്ച വൈകിട്ടോടെ ഗാന്ധിനഗർ പൊലീസിനു മുന്നിലെത്തി. യുവതിയുടെ ഗർഭത്തിന് ഉത്തരവാദി താനാണെന്ന് ഇയാൾ ഏറ്റു പറഞ്ഞിട്ടുണ്ട്. എന്നാൽ, നവജാത ശിശുവിന്റെ മരണകാരണം എന്താണെന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തതിനാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.


വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഡൽഹിയിൽ നഴ്‌സായ കൈപ്പുഴ സ്വദേശി ആൺകുട്ടിയ്ക്ക് ജന്മം നൽകിയത്. ജനിച്ചപ്പോൾ കുട്ടിയ്ക്ക് ജീവനുണ്ടായിരുന്നെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. കുട്ടി മരിച്ചതായി ഉറപ്പായതോടെ മൃതദേഹം വീടിനുള്ളിലെ വെള്ളം നിറച്ച ബക്കറ്റിൽ ഉപേക്ഷിച്ചതായും യുവതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വർഷത്തോളമായി ഭർത്താവും യുവതിയും തമ്മിൽ അകന്ന് കഴിയുകയാണ്. ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസും കോടതിയിൽ നിലവിലുണ്ട്. ഈ കേസിൽ രണ്ടു മാസം മുൻപ് മാത്രമാണ് കോടതി ഇരുവർക്കും വിവാഹ മോചനം അനുവദിച്ചത്. എന്നാൽ, ഇതിനു മുൻപു തന്നെ യുവതി മറ്റൊരാൾക്കൊപ്പം ഡൽഹിയിൽ താമസം ആരംഭിച്ചിരുന്നു. ഇതിനു ശേഷമാണ് യുവതി ഗർഭിണിയായതും. എന്നാൽ, വിവാഹമോചനം ലഭിക്കുന്നതിനു മുൻപ് തന്നെ യുവതി ഗർഭിണിയായതായി നാട്ടുകാരും, വീട്ടുകാരും അറിഞ്ഞാൽ അപമാനമുണ്ടാകുമെന്നു ഭയന്നാണ് യുവതിയും കാമുകനും വിവരം മറച്ചു വച്ചിരുന്നത്.

ജനുവരിയിലാണ് യുവതിയ്ക്കു പ്രസവത്തിനായി ഡേറ്റ് നൽകിയിരുന്നത്. കഴിഞ്ഞ എട്ടു മാസമായി ഡൽഹിയിൽ ആശുപത്രിയിൽ കൃത്യമായി ചികിത്സയും നൽകിയിരുന്നു. ഈ ചികിത്സയുടെ രേഖകൾ സഹിതമാണ് യുവതിയുടെ കാമുകൻ വെള്ളിയാഴ്ച ഗാന്ധിനർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിനു മുന്നിൽ ഹാജരായത്. തുടർന്ന് യുവതിയ്ക്കനുകൂലമായി ഇയാൾ മൊഴി നൽകുകയും ചെയ്തിരുന്നു.

എന്നാൽ, വെള്ളിയാഴ്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ ശനിയാഴ്ച രാവിലെ മാത്രമേ പൊലീസിനു വിവരം കൈമാറൂ. കൂട്ടിയുടെ ആന്തരിക അവയവങ്ങൾ അടക്കം ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. അത് വരെ യുവതി പൊലീസ് കസ്റ്റഡിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരും.