
സഹോദരിമാർക്കൊപ്പമുള്ള അശ്ലീല എഐ വീഡിയോയും ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 19കാരൻ ആത്മഹത്യ ചെയ്‌തു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ രാഹുല്‍ ഭാരതി (19) യാണ് ജീവനൊടുക്കിയത്. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം
കഴിഞ്ഞ രണ്ടാഴ്‌ചയായി രാഹുല്‍ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പിതാവ് മനോജ് ഭാരതി പറഞ്ഞത്. ഒരാള്‍ ഫോണ്‍ ഹാക്ക് ചെയ്‌തുവെന്നും എഐ ഉപയോഗിച്ച് രാഹുലിന്റെയും സഹോദരിമാരുടെയും നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും നിർമിക്കുകയും ചെയ്‌തതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
രാഹുല്‍ കുറച്ച് ദിവസങ്ങളായി ശരിയായി ഭക്ഷണം കഴിക്കാനോ മുറിക്ക് പുറത്ത് വരാനോ തയ്യാറായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സാഹില്‍ എന്നയാളാണ് രാഹുലിന്റെയും സഹോദരിമാരുടെയും വീഡിയോ നിർമിച്ച് ഭീഷണിപ്പെടുത്തിയത്. അശ്ലീല ദൃശ്യങ്ങള്‍ അയച്ച് 20,000 രൂപ ആവശ്യപ്പെട്ട സാഹിലുമായി രാഹുല്‍ നടത്തിയ ചാറ്റ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ തമ്മില്‍ നിരവധി തവണ ഓഡിയോ വീഡിയോ കോളുകള്‍ നടത്തിയതായും അന്വേഷണ സംഘത്തിന് വ്യക്തമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെട്ടുകൊണ്ട് സഹില്‍ രാഹുലിന് ഒരു ലൊക്കേഷൻ അയച്ച് കൊടുക്കുകയും ചെയ്‌തിരുന്നു. പണം നല്‍കിയില്ലെങ്കില്‍ എല്ലാ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് സഹില്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. മരണത്തിലേക്ക് നയിക്കുന്ന രീതിയിലായിരുന്നു സഹിലിന്റെ ചാറ്റെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ശനിയാഴ്ഡച വൈകിച്ച് ഏഴ് മണിയോടെയാണ് രാഹുല്‍ ചില ഗുളികകള്‍ കഴിച്ച് ആത്മഹത്യ ചെയ്തത്. ഉടൻതന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാള്‍ മകനെ നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായി മനോജ് ഭാരതി പറഞ്ഞു. ബന്ധുവായ നീരജ് ഭാരതി എന്നയാള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് രാഹുലിന്റെ കുടുംബം ആരോപിച്ചു.




