ഭാര്യയെ കൊലപ്പെടുത്തി; ബിജെപി നേതാവും കാമുകിയും അറസ്റ്റിൽ

Spread the love
രാജസ്ഥാൻ :  രാജസ്ഥാനിലെ അജ്മീറിൽ ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവും കാമുകിയും പിടിയിൽ. ബിജെപി നേതാവ് രോഹിത് സെയ്‌നി, കാമുകി റിതു സെയ്‌നി എന്നിവരാണ് പൊലീസ് പിടിയിലായത്. മോഷ്ടാക്കൾ ഭാര്യയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു രോഹിത് മുന്നേ ആരോപിച്ചിരുന്നത്.

ആഗസ്റ്റ് 10നാണ് രോഹിത് സെയ്‌നിയുടെ ഭാര്യ സഞ്ജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.പിന്നാലെ അജ്ഞാത സംഘത്തിനായി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും രോഹിത് പലപ്പോഴായി നൽകിയ മൊഴിയിൽ പൊരുത്തക്കേട് മനസിലാക്കിയപൊലീസിന്  സംശയം തോന്നുകയായിരുന്നു. കൊലപാതകം

നടത്തിയത് താനാണെന്ന് രോഹിത് പൊലീസിനോട് സമ്മതിച്ചു.

ഇരുവരും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ അതിവേഗമാണ് പ്രതികളെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group