സംസ്കാരത്തിനെത്തിയ കുടുംബാംഗങ്ങളെല്ലാം:ശവമഞ്ചത്തിനൊപ്പം കുഴിയിലേക്ക്:

Spread the love

പിതാവിന്റെ ശവസംസ്കാരച്ചടങ്ങിനെത്തിയവര്‍ കുഴിമാടത്തിനുമുകളിലെ തടിത്തട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ശവമഞ്ചത്തിനൊപ്പം കുഴിയിൽ വീണു.യുഎസിലെ ഫിലാഡല്‍ഫിയിൽ നടന്ന സംഭവമാണ്, ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ബെഞ്ചമിന്‍ അവേല്‍സിന്റെ സംസ്കാരചടങ്ങിനിടെയാണ് സംഭവം.ഹൃദയസംബന്ധമായ രോഗത്തെത്തുടര്‍ന്ന് മരിച്ച ഇയാളെ പെൻസില്‍വാനിയയിലെ ഗ്രീൻ മൗണ്ട് സെമിത്തേരിയിലാണ് സംസാരിക്കാൻ തീരുമാനിച്ചത്.

video
play-sharp-fill

അതിനിടെയാണ് അപ്രതീക്ഷിതമായ സംഭവം ഉണ്ടായത്.പിതാവിന്റെ മൃതദേഹവുമായി ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ നടന്നുവരുന്നതും പിന്നാലെ മൃതദേഹം കുഴിയിലേക്കിറക്കാൻ ശ്രമിക്കുന്നതിനിടെ ശവമഞ്ചം പിടിച്ചവരെല്ലാവരും കുഴിയിലേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍ ചിലര്‍ക്ക് തലയ്ക്കും നട്ടെല്ലിനും കൈയ്ക്കും കാലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്.മരിച്ച ബെഞ്ചമിന്റെ മകന്‍ ശവമഞ്ചത്തിന്റെ അടിയില്‍പ്പെട്ടുപോയി.കുഴിയുടെ മുകള്‍ഭാഗം തടിയില്‍ നിര്‍മിച്ചതായിരുന്നു.തല മണ്ണിനടിയിലായതായും കുഴിയുടെ മുകളിലെ മരപ്പലകകള്‍ നനഞ്ഞതായിരുന്നുവെന്നും കുടുംബം പറയുന്നു.പിതാവിന്റെ സംസ്കാരം വേണ്ടരീതിയില്‍ നടത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് സെമിത്തേരി അധികൃതര്‍ക്കെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group