തടയണയിലൂടെ ബൈക്കിൽ സഞ്ചരിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് ചാലക്കുടി പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി 

Spread the love

തൃശൂർ: ചാലക്കുടി പുഴയിലെ കൊമ്പൻപാറ തടയണയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ബസ് ജീവനക്കാരനായ പുളിയിലപ്പാറ സ്വദേശി രമേശ് (41) ആണ് മരിച്ചത്.

തടയണയുടെ മുകളിലൂടെ ബൈക്കിൽ പോവുമ്പോൾ വാഹനം പുഴയിലേക്ക് തെന്നി മറിഞ്ഞ് ആണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വെട്ടുകടവ് പാലത്തിന് താഴെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.